Friday 30 September 2011

അദ്ധ്വാനവും പ്രാര്‍ത്ഥനയും




അല്മാ എന്നാലോ; ലോകം
അമ് ലാ എന്നാല്‍ തൊഴിലാണെ.
തൊഴിലില്‍ ലോകം മുഴികില്ലേല്‍
ലോകം മുഴുകും പിഴയില്മേല്‍.

അദ്ധ്വാനിപ്പവരേ, നിങ്ങള്‍
ഭാരം താങ്ങി നടപ്പോരേ,
ആശ്വാസം നേടാന്‍ വരിക
അരുളുന്നുത്ഥിത തച്ചനിതാ.

അദ്ധ്വാനിക്കുന്നവരെല്ലാം
ഈശോമ്ശിഹാ തന്‍മുമ്പില്‍
ആശ്വാസത്തിനണയുമ്പോള്‍
ഉത്തമപ്രാര്‍ത്ഥന ഉയരുകയായി.


അദ്ധ്വാനത്തിന് പകരമതായി
പ്രാര്‍ത്ഥന ചൊന്നാല്‍ ഹാ കഷ്ടം
പ്രാര്‍ത്ഥനവെട്ടി പകരമതായി
അദ്ധ്വാനിച്ചാല്‍ ഹാ കഷ്ടം

അദ്ധ്വാനത്തിനൊപ്പമിതാ
പ്രാര്‍ത്ഥന ഉയരുമ്പോളപ്പോള്‍
ഉത്ഥിതനീശോ നല്കീടും,
ആശ്വാസം നാം പ്രാപിക്കും.